Times Kerala

 സംസ്ഥാനത്ത് നാ​ലു ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

 
rain
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ര​ണ്ട് ദി​വ​സം നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് പ​ക​ൽ താ​പ​നി​ല​യി​ൽ ഇ​ന്നും കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ല. പാ​ല​ക്കാ​ട് മ​ല​ന്പു​ഴ​യി​ലാ​ണ് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related Topics

Share this story