Times Kerala

തൃശൂർ പഴയന്നൂരിൽ ജ്വല്ലറിയിൽ മോഷണം

 
gold rate
തൃശൂർ പഴയന്നൂരിൽ ജ്വല്ലറിയിൽ മോഷണം. ജ്വല്ലറിക്കുള്ളിൽ ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ്, ഷെൽഫിൽ നിന്നും രണ്ട് സ്വർണ്ണമാലകൾ എടുത്ത് ബൈക്കിൽ കയറി ഉടനെ രക്ഷപ്പെടുകയാണ് ചെയ്തത്. പഴയന്നൂർ ടൗണിലെ ദീപ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ദീപ ജ്വല്ലറയിൽ, ഇന്നലെ രാത്രിയിലാണ് സിനിമാ സ്റ്റൈലിൽ മോഷണം നടന്നത്. രാത്രി ജ്വല്ലറി അടയ്ക്കാനായി ആഭരണങ്ങൾ എടുത്തു വയ്ക്കുന്നതിനിടെ എത്തിയ യുവാവാണ് മാലയുമായി കടന്ന് കളഞ്ഞത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. രണ്ട് സ്വർണമാലകളാണ് നഷ്ടപ്പെട്ടത്. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിയിൽ കയറിയ ഉടൻ രണ്ട് മാലകളെടുത്ത് പുറത്തിറങ്ങി ബൈക്കിൽ കടന്നുകളയുകയായിരുന്നു.

Related Topics

Share this story