Times Kerala

 കൊ​ടു​ങ്ങ​ല്ലൂ​രിലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തിൽ  മോഷണം

 
കൊ​ടു​ങ്ങ​ല്ലൂ​രിലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തിൽ  മോഷണം
കൊ​ടു​ങ്ങ​ല്ലൂ​ർ:   കൊ​ടു​ങ്ങ​ല്ലൂ​രി​ൽ  പു​ല്ലൂ​റ്റ് കോ​ഴി​ക്ക​ട​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തിൽ  മോഷണം.  സ്റ്റീ​ൽ വേ​ൾ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഓ​ഫി​സ് മു​റി​യി​ലെ മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി സ്ഥാ​പ​ന ഉ​ട​മ നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി ക​രി​യം​പി​ള്ളി വീ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണ​വി​വ​രം ആ​ദ്യ​മ​റി​ഞ്ഞ​ത്.


ഓ​ഫി​സ് മു​റി​യു​ടെ ഷ​ട്ട​റി​ലെ​യും ചി​ല്ല് വാ​തി​ലി​ലെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ സി.​സി ടി.​വി കാ​മ​റ​ക​ൾ അ​ഞ്ചെ​ണ്ണം ദി​ശ​മാ​റ്റി​യ നി​ല​യി​ലാ​ണ്.  സംഭവത്തിൽ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചിട്ടുണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. 

Related Topics

Share this story