യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
May 26, 2023, 13:04 IST

കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍നിന്ന് നാടുകടത്തി. തലയോലപ്പറമ്പ് മിഠായിക്കുന്നം പരുത്തിക്കാട്ടുപടിയിൽ വീട്ടിൽ എസ്. രാഹുൽ എന്ന 27-കാരനെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.