കാപ്പ ചുമത്തി യുവാവിനെ ആറുമാസത്തേക്ക് നാടുകടത്തി
Sat, 18 Mar 2023

വടക്കാഞ്ചേരി: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. മുള്ളൂർക്കര സ്വദേശി ജിതിൻ എന്ന 29-കാരനെയാണ് ആറുമാസത്തേക്ക് നാടുകടത്തിയത്. അറിയപ്പെടുന്ന റൗഡിയും കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമാണ് ഇയാൾ.