തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു

kerala police
 തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച ശേഷം  റോഡിൽ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് അക്രമികൾ  ആക്രമിച്ചത്. സുനീർ, സുൽഫിർ എന്നിവർ ചേർന്നായിരുന്നു  മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തിൽ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.

Share this story