യുവാവ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി, വീട്ടിലെത്തി ഭീഷണി മുഴക്കി; സഹോദരന് സന്ദേശമയച്ച് ഭര്‍തൃമതി ആത്മഹത്യ ചെയ്തു

യുവാവ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി, വീട്ടിലെത്തി ഭീഷണി മുഴക്കി; സഹോദരന് സന്ദേശമയച്ച് ഭര്‍തൃമതി ആത്മഹത്യ ചെയ്തു
 മലപ്പുറം: യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല എന്ന 28 കയറിയാണ് കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് യുവതി തന്റെ സഹോദരന് മൊബൈലിൽ സന്ദേശം അയച്ചിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് സഹോദരി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുള്ള ഭർത്താവ് റഷീദ് ഒരു മാസം മുൻപാണ് നാട്ടിൽ വന്നുപോയത്.അതേസമയം, മലപ്പുറം സ്വദേശിയായ യുവാവ് 
ഷഫീലയെ മൊബൈലിൽ സന്ദേശം അയച്ച് ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം രണ്ടു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ബന്ധുക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story