കോണ്‍ക്രീറ്റ് ബ്ലോക്കിലേക്ക് കാര്‍ ഇടിച്ചു കയറി യുവതി മരിച്ചു, 2 പേര്‍ക്ക് പരിക്ക്

accident
 ആലപ്പുഴ: റോഡ് നിര്‍മാണത്തിനായി ഇറക്കിവച്ചിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഏറ്റുമാനൂര്‍ കൂടല്ലൂര്‍ കട്ടച്ചിറ മുപ്പേനയില്‍ താമരാക്ഷന്റെ ഭാര്യ പൊന്നമ്മ (48) ആണ് അപകടത്തിൽ  മരിച്ചത്. സഹോദരന്‍ മോഹനന്‍, സഹോദരി ഭര്‍ത്താവ് സന്തോഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story