രാജധാനി എക്സ്പ്രസില്‍ മദ്യം നല്‍കി സൈനികന്‍ പീഡിപ്പിച്ചെന്ന വിവരം യുവതി ആദ്യം പറഞ്ഞത് ഭര്‍ത്താവിനോട്
Sun, 19 Mar 2023

തിരുവനന്തപുരം: രാജധാനി എക്സ്പ്രസില്‍ മദ്യം നല്‍കി സൈനികന്‍ പീഡിപ്പിച്ചെന്ന വിവരം യുവതി ആദ്യം പറഞ്ഞത് ഭര്‍ത്താവിനോട്. ഇയാളാണ് യുവതിയെയും കൂട്ടി തിരുവനന്തപുരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും ഏഴിനും ഇടയിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഉഡുപ്പിയില്‍ നിന്നാണ് യുവതി ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ഇവര്‍ക്ക് ഒപ്പം കയറിയ സൈനികന്‍ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രതീഷ് നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ ആയ തന്നെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഉച്ചത്തില്‍ കരയാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. യുവതിയുടെ പരാതിയില്‍ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനില്‍ അന്നേദിവസം യാത്ര ചെയ്ത എല്ലാവരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.