Times Kerala

 മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കു​വെടിവെക്കില്ല; പ്രതിഷേധവുമായി നാട്ടുകാർ

 
 മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കു​വെടിവെക്കില്ല; പ്രതിഷേധവുമായി നാട്ടുകാർ
 

മാനന്തവാടിയിലിറങ്ങിയ ആനയെ ഇന്ന് മയക്കു​വെടിവെക്കില്ല. മണ്ണുണ്ടി വനമേഖലയിൽ നിന്നും ആനയെ വെടിവെക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുന്നതോടെ  കാട്ടാന ‘ബേലൂർ മഖ്നയെ’ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും എങ്ങുമെത്തിയില്ല. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയിൽ ആനയെ കണ്ടെത്തിയെന്നാണ് ഇന്ന് രാവിലെയുണ്ടായിരുന്ന റിപ്പോർട്ട്.

വനംവകുപ്പിൽനിന്നും 15 സംഘങ്ങളും പൊലീസിൽനിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തി​െൻറ ഭാഗമായിട്ടുള്ളത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തിൽ മയക്കുവെടി വെക്കാനാണ് തീരുമാനം.  

Related Topics

Share this story