കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നു

news
 താമരശ്ശേരി: താമരശേരിയിൽ കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നു. താമരശ്ശേരി ചുങ്കം ചെക്പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്‍റെ പറമ്ബിലെ കിണറ്റിലാണ്​ കാട്ടുപന്നി ചാടിയത്​. തുടർന്ന് വനം വകുപ്പ് ആര്‍.ആര്‍.ടിയുടെ നേതൃത്വത്തില്‍​ പന്നിയെ കരക്ക് കയറ്റിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതിയുള്ള തങ്കച്ചനാണ് വെടിവെച്ചത്. 

Share this story