കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം
വയനാട് : മേപ്പാടിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. സംഭവത്തിൽ വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ,​ സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെ മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് അപകടം സംഭവിച്ചത്.  ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്‌ക്ക് കുറുകെ കാട്ടുപന്നി ചാടിയതാണ് അപകടത്തിന് കാരണം. തുടർന്ന് മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്‌ക്കും സഹോദരൻ മുഹമ്മദ് അമീനും, ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഉടനെ​ ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭിച്ചത്.

Share this story