Times Kerala

വിളക്കില്‍ നിന്ന് വീടിനാകെ തീപിടിച്ചു;  കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

 
വിളക്കില്‍ നിന്ന് വീടിനാകെ തീപിടിച്ചു;  കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
വര്‍ക്കല: വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീ പിടിച്ചത്. ഇവര്‍ ഇവിടെ വാടകയ്ക്ക താമസിച്ചു വരികയായിരുന്നു. ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയാണ് ഗണേഷ് മൂര്‍ത്തി. ഇദ്ദേഹം ജോലി സ്ഥലത്തായിരുന്നു. അമ്പലത്തിലെ പുറം ജോലികള്‍ ചെയ്യുന്ന ആളായ രാജേശ്വരിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികള്‍ ആയിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. വീട്ടിനുള്ളില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വെള്ളത്തില്‍ മുക്കി അപകട സാധ്യത ഇല്ലാതാക്കുകയും ചെയ്തു.

Related Topics

Share this story