Times Kerala

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡോ.ശശി തരൂർ വിജയിക്കുമെന്ന്  യുഡിഎഫിൻ്റെ പ്രവചനം.

 
thtr


ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡോ.ശശി തരൂർ നിർണ്ണായകമായി വിജയിക്കുമെന്നാണ് യു.ഡി.എഫിൻ്റെ കണക്കുകൂട്ടൽ. ബൂത്ത് തലത്തിൽ നിന്ന് ലഭിച്ച കണക്കുകൾ വിശദമായി പരിശോധിച്ച ശേഷം ഡോ.ശശി തരൂർ 2019ലെ തിരഞ്ഞെടുപ്പ് വിജയം ആവർത്തിച്ച് അതിലും മികച്ച ഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിലയിരുത്തി.

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നേമം ഒഴികെയുള്ള ആറ് സീറ്റുകളിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ടാകും. 2019നെ അപേക്ഷിച്ച് നേമത്ത് യുഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവിയുടെ അധ്യക്ഷതയിൽ ശാസ്തമംഗലം കൊച്ചാർ റോഡിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് യോഗം നടന്നത്. തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ചില മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ നൽകിയെങ്കിലും ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടന്നതെന്ന് തമ്പാനൂർ രവി പറഞ്ഞു. യോഗത്തിൽ എൻ.ശക്തൻ, വി.എസ്. ശിവകുമാർ, എം.വിൻസെൻ്റ് എംഎൽഎ, ടി.ശരത്ചന്ദ്രപ്രസാദ്, സി.പി.ജോൺ, ജി.എസ്.ബാബു, ജി.സുബോധൻ, കെ.മോഹൻകുമാർ, എ.ടി. ജോർജ്, എം.എ.വാഹിദ്, ബീമാപ്പള്ളി റഷീദ്, എസ്.കെ.അശോക് കുമാർ, കോളിയൂർ ദിവാകരൻ നായർ, കമ്പറ നാരായണൻ, പുരുഷോത്തമൻ നായർ, ഡി.സുദർശനൻ, വി.എസ്.ഹരീന്ദ്രനാഥ്, എം.ആർ.മനോജ്, മണ്ഡലം തിരഞ്ഞെടുപ്പ് ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻ്റുമാർ, തുടങ്ങിയവർ സംബന്ധിച്ചു.

Related Topics

Share this story