ഏപ്രിലിലെ ശമ്പളം ലഭിച്ചില്ല മെഡിക്കൽ കോളജിലെ താൽകാലിക ജീവനക്കാർ പ്രതിസന്ധിയിൽ

സാമ്പത്തിക പ്രയാസമാണ് ശമ്പളം വൈകാൻ കാരണമായി പറയപ്പെടുന്നത്. വൈദ്യുതി-വെള്ളക്കര കുടിശ്ശിക ഇനങ്ങളിൽ കോടികളാണ് അടക്കാനുള്ളത്. ഏതു നിമിഷവും വൈദ്യുതി ബന്ധവും വെള്ളവിതരണവും വിഛേദിക്കനുള്ള സാധ്യതയുണ്ട്.
ആശുപത്രി ജില്ല പഞ്ചായത്തിന് കീഴിലായിരുന്നപ്പോൾ ആശുപത്രി മാനേജിങ് കമ്മിറ്റിയായിരുന്നു ശമ്പളം നൽകിയിരുന്നത്. മെഡിക്കൽ കോളജായി ഉയർത്തിയതോടെ ജില്ല കലക്ടർ ചെയർമാനായ ആശുപത്രി വികസന സമിതിയാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എന്നാൽ ഇപ്പോൾ എട്ടു മാസത്തിലധികമായി യോഗം ചേരാതായിട്ട്. സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം അവതാളത്തിലാകും.