സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 1,500 കോടി രൂപകൂടി കടമെടുക്കും

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 1,500 കോടി രൂപകൂടി കടമെടുക്കും
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ലേലം വഴി ഇന്ന് 1500 കോടി രൂപ കടമെടുക്കും. 21,000 കോടിരൂപ ഈ മാസത്തെ ചെലവിന് വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതികളുടെ ബില്ല് മാറൽ, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണ്ടിവരും. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 4500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം ഇനി 8400 കോടി വേണം. ധനപ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണമുണ്ട്.

Share this story