കൊലപാതകക്കേസുകളിലെ വിവേചനമെന്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ
![കൊലപാതകക്കേസുകളിലെ വിവേചനമെന്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ](https://timeskerala.com/static/c1e/client/91214/uploaded/4aa32ab0eac0f959c480922b56b295a7.webp)
രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ അന്വേഷണമടക്കം സംസ്ഥാന പോലീസിലെ മുഴുവൻ കാര്യങ്ങളും ആർഎസ്എസ് അജണ്ടക്കനുസരിച്ചാണ് നടക്കുന്നത്. ഈ കേസിലെ പ്രതികൾക്ക് ഒരിക്കൽ പോലും ജാമ്യം നൽകിയിട്ടില്ല. എന്നാൽ ഷാൻ വധക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു. ജാമ്യാപേക്ഷയെ സർക്കാർ എതിർത്തില്ല. വിചാരണ നടപടികൾക്കായി പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടെന്നും ഈ പക്ഷപാതത്തിന് സംസ്ഥാന സർക്കാർ മറുപടി പറയണമെന്നും എസ്ഡിപിഐ നേതൃത്വം ആവശ്യപ്പെട്ടു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം സംഘപരിവാർ ശക്തികൾ കൈയടക്കിയിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വരുതിയിൽ നിർത്തിയിരിക്കുകയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.