സോളാർ കേസ് അടഞ്ഞ അധ്യായം, ഇപ്പോഴത്തെ ചർച്ചകൾ ആരോഗ്യകരമല്ല; പി.കെ കുഞ്ഞാലിക്കുട്ടി

സോളാർ കേസ് അടഞ്ഞ അധ്യായമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ച കാര്യമാണ്. ഇപ്പോഴത്തെ ചർച്ചകൾ ആരോഗ്യകരമല്ല. ഗൂഢാലോചനയെന്ന് പറഞ്ഞു വീണ്ടും സോളാറിലാണ് ചർച്ചകളണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോയെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി മറുപടി നൽകിയില്ല.

മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. വരുമാനം ഇല്ലാതായെന്നും വികസനം മുരടിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയിട്ടില്ല പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ എന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.
അതേസമയം, സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.