Times Kerala

 വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു

 
 വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു
 

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാമ്പുഴക്കാട്ട് വയോജന പാർക്ക് പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു.

പ്രായാധിക്യത്താൽ വീട്ടിൽ ഒറ്റപ്പെട്ടവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്. വയോജന പാർക്കിൽ പ്രഭാത സവാരിയ്ക്കും വൈകീട്ട് വയോജനങ്ങൾക്ക് ഒത്തുചേരാനും മാനസികോല്ലാസത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷീന എ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം സിന്ധു, ബാബുരാജൻ, മെമ്പർ ധനേഷ് കുമാർ കെ, സതി ഭായ് എന്നിവർ സംസാരിച്ചു.

Related Topics

Share this story