പരിശോധന തുടരുന്നു ,ദിലീപ് വീട്ടിലെത്തി: സഹോദരന് അനൂപിന്റെ വീട്ടിലും പരിശോധന
Thu, 13 Jan 2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരിശോധന നടക്കുന്ന വിവരമറിഞ്ഞ് ദിലീപ് വീട്ടിലെത്തി. ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.എന്നാൽ,അന്വേഷണ സംഘമെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മതില് ചാടിക്കടന്ന് വീടിന്റെ പരിസരത്ത് പ്രവേശിച്ചു. ദിലീപിന്റെ സഹോദരി എത്തിയാണ് വീട് തുറന്നത്.അതേസമയം, ദിലീപിന്റെ സഹോദരന് അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും പരിശോധന നടക്കുന്നുണ്ട്