Times Kerala

പാർട്ടി പുനഃസംഘടന തിരഞ്ഞെടുപ്പിനെ ബാധിച്ചു, ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; കെപിസിസി വിലയിരുത്തൽ

 
കെപിസിസി നേതൃത്വത്തിനെ രൂക്ഷമായി  വിമർശിച്ച്   യൂത്ത് കോൺഗ്രസ്സ് നേതാക്കാൾ

തിരുവനന്തപുരം: പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രശ്നമായെന്ന് കെപിസിസി അവലോകന യോഗത്തിൽ വിലയിരുത്തൽ. അവസാന മണിക്കൂറിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നാണ് സ്ഥാനാർഥികളുടെ അഭിപ്രായം. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്നം പരിഹരിക്കാനാണ് സമയം പോയതെന്നുമാണ് കെപിസിസി അവലോകന യോഗത്തിലെ സ്ഥാനാർത്ഥികളുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുണ്ട്. മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ അത് പ്രകടമായിരുന്നുവെന്നും യോഗം വിലയിരുത്തി.

സ്ഥാനാർത്ഥികളെ സിപിഐഎം തന്നെ ടാർഗറ്റ് ചെയ്തുവെന്നും സിപിഐഎം തന്നെ മതത്തിന്റെ ആളായി ചിത്രീകരിച്ചുവെന്നും വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വ്യക്തമാക്കി. ബിജെപിക്കാർ പോലും ചെയ്യാത്ത വിധമായിരുന്നു സിപിഐഎമ്മിന്റെ നടപടിയെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. 20 ൽ 20 സീറ്റും ലഭിക്കുമെന്നും യോഗം വിലയിരുത്തി.

Related Topics

Share this story