ഗള്‍ഫില്‍ ജീവനൊടുക്കിയ ആളിന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍

നാല് വര്‍ഷമായി ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ ബന്ധമില്ലെന്നും അതിനാല്‍ ഇയാളുടെ മൃതദേഹം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ലക്ഷദ്വീപ് സ്വദേശിനി സഫിയ ആണ് മൃതദേഹവുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വിവാഹിതനായ ജയകുമാര്‍ സഫിയയുമൊത്തു കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ചു താമസിക്കുകയാണ്. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കണമെന്നാണ് സഫിയയുടെ ആവശ്യം. ഇതിനായി അവര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം എത്തിയത്. നിലവില്‍ ആംബുലന്‍സില്‍ കയറ്റി ആലുവ പോലീസ് സ്റ്റേഷന് മുന്നില്‍ കിടക്കുകയാണ്. മൃതദേഹം ഏറ്റെടുക്കണമെങ്കിൽ രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം. അല്ലെങ്കിൽ അവർക്ക് പ്രശ്നമില്ലെന്നുള്ള എൻഒസി ലഭിക്കണം. പോലീസ് അനുമതിയുണ്ടെങ്കിൽ മാത്രമേ മറ്റാർക്കും മൃതദേഹം സംസ്കരിക്കാനാകു.