Times Kerala

റബറിന്റെ വിലക്കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്ത ഫലം; മന്ത്രി പി. പ്രസാദ്

 
 ദാരിദ്ര്യം മറച്ചു വെക്കേണ്ടതല്ല, മാറ്റി എടുക്കപ്പെടേണ്ടതാണെന്ന് പി. പ്രസാദ്

റബറിന്റെ വിലയിൽ വന്ന കുറവ് കേന്ദ്ര സർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്ത ഫലമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന ഒന്നാണ് റബർ കൃഷി. റബറിന് താങ്ങു വില ഉറപ്പാക്കുന്ന രീതിയിലുള്ള നടപടികൾ സംസ്ഥാന സർക്കാർ ഇതിനോടകം കൈക്കൊണ്ടിട്ടുണ്ട്. ഉൽപ്പാദന ചെലവ് കൂടിയ സാഹചര്യത്തിലാണ് 2021 ലെ ബജറ്റിൽ താങ്ങു വില കൂട്ടിയത്. റബ്ബറിന്റെ താങ്ങുവില 150 രൂപയിൽ നിന്ന് 170 രൂപയായാണ് വർധിപ്പിച്ചത്. ഈ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനും അനുമതി നിഷേധിച്ചു.

താങ്ങു വിലയുമായി ബന്ധപ്പെട്ട സഹായം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇത് വരെയും കാര്യം പരിഗണിച്ചില്ലെന്നും മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി. താങ്ങുവില 250 രൂപ ആയി വർധിപ്പിക്കാൻ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സർക്കാറിന്റെ RPIS സ്കീം ആണ് റബർ കർഷകരെ ഇപ്പോഴും ഈ മേഖലയിൽ തുടരാൻ സഹായിച്ചത്. റബർ കർഷകർക്ക് സംസ്ഥാന സർക്കാർ പരമാവധി സഹായം നൽകുന്നുണ്ട്. ഈ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.

Related Topics

Share this story