ദി​ലീ​പി​ന്‍റെ "പ​ത്മ​സ​രോ​വ​ര'​ത്തി​ൽ റെ​യ്ഡ് തുടരുന്നു ; പൂ​ട്ടി​യ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് അ​ന്വേ​ഷ​ണ സം​ഘം

news
 കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് തു​ട​രുകയാണ് . ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.അതെസമയം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശിപ്പിച്ചിരിക്കുന്നത് . പി​ന്നീ​ട് ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യെ​ത്തി വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു.ക്രൈം​ബ്രാ​ഞ്ച് എ​സ്പി മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വ​ധ​ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന എ​ന്നാ​ണ് വി​വ​രം.

Share this story