Times Kerala

 രാഷ്ട്രപതി നാളെ ലക്ഷദ്വീപിലേക്കു തിരിക്കും

 
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ
 

കേരള സന്ദർശനത്തിനു ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (18 മാർച്ച്) ലക്ഷദ്വീപിലേക്കു തിരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 1.35നാണു ലക്ഷദ്വീപിലേക്കു പോകുന്നത്.

നാളെ (18 മാർച്ച്) രാവിലെ ഒമ്പതിന് രാഷ്ട്രപതിയും കുടുംബാംഗങ്ങളും കന്യാകുമാരി സന്ദർശിക്കുന്നുണ്ട്. ഇതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രാവിലെ 8.25നു ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്കു പോകും. സന്ദർശന ശേഷം രാവിലെ 11.25നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി ഉച്ചഭക്ഷണത്തിനു ശേഷമാണു ലക്ഷദ്വീപിലേക്കു തിരിക്കുന്നത്.

ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.

Related Topics

Share this story