രാ​ഷ്‌​ട്ര​പ​തി കൊ​ച്ചി​യി​ല്‍ എ​ത്തി

രാ​ഷ്‌​ട്ര​പ​തി കൊ​ച്ചി​യി​ല്‍ എ​ത്തി
കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു കൊ​ച്ചി​യി​ൽ എ​ത്തി. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി​യെ സ്വീ​ക​രി​ച്ചു.രാ​ഷ്‌​ട്ര​പ​തി​യാ​യ ശേ​ഷം ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. നാ​വി​ക സേ​ന​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യ്ക്ക് പ്ര​സി​ഡ​ന്‍റ്സ് ക​ള​ര്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ഷ്‌​ട്ര​പ​തി കൊ​ച്ചി​യി​ലെ​ത്തി​യ​ത്.  നാ​വി​ക​സേ​ന​യു​ടെ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് സ​ന്ദ​ര്‍​ശി​ക്കും.  വൈ​കു​ന്നേ​രം ​ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ദ്രോ​ണാ​ചാ​ര്യ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്‌​ട്ര​പ​തി അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പി​ക്കും. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ല്‍ ആ​ര്‍.​ഹ​രി​കു​മാ​ര്‍, ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡ് മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ല്‍ എം.​എ ഹം​പി​ഹോ​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Share this story