Times Kerala

 മാനസിക സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന പേ​രി​ൽ പൊലീസിന് എ​ന്തും ചെ​യ്യാ​നാ​കി​ല്ല; ഹൈകോടതി

 
police
കൊ​ച്ചി: പൊ​ലീ​സ്​ മേ​ധാ​വി നി​ര​ന്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടും പൊ​ലീ​സി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കാ​ത്ത​തെ​ന്തെ​ന്ന്​ ഹൈ​കോ​ട​തി. സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന പേ​രി​ൽ എ​ന്തും ചെ​യ്യാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ഹ​നം വി​ട്ടു​ന​ൽ​കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​മാ​യി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നോ​ട് ഉ​ദ്യോ​ഗ​സ്ഥ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തെ​തു​ട​ർ​ന്നു​ള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈക്കാര്യം പ​റ​ഞ്ഞത്.

1965 മു​ത​ൽ ഇ​തു​വ​രെ 10 സ​ർ​ക്കു​ല​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളോ​ട്​ പൊ​ലീ​സി​ന്‍റെ പെ​രു​മാ​റ്റം എ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സ​വും ഡി.​ജി.​പി സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യും സ​ർ​ക്കു​ല​ർ ഇ​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്. ഇ​ത്​ അ​വ​സാ​ന​ത്തേ​താ​ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണം. രാ​ജ്യ​ത്തു​ത​ന്നെ മി​ക​ച്ച പൊ​ലീ​സാ​ണ്​ കേ​ര​ള​ത്തി​ലേ​ത്. അ​തി​നെ കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പു​തി​യ പൊ​ലീ​സാ​ണ് ഇ​നി വേ​ണ്ട​തെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related Topics

Share this story