പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിച്ചു; നിലമ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്തുമാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ പ്ലസ്‍വണ്‍ വിദ്യാർത്ഥികളാണ്.

ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താൻ ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം
ഇടുക്കി: ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താനായി ഇന്ന് യോഗം ചേരും. അധ്യക്ഷതയിൽ വൈകിട്ട് നാല് മണിക്കാണ് കളക്ടറുടെ യോഗം ചേരുന്നത്. യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ ഇടുക്കി അണക്കെട്ടിൽ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് യോഗം ചേരുന്നത്.
കഴിഞ്ഞഴ്ചയായിരുന്നു ഇടുക്കി ഡാമിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് എന്നയാൾ കടന്നുകയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയിത്. ഇയാൾ ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകവും ഒഴിച്ചിരുന്നു.