എട്ട് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപിച്ച പിതൃസഹോദരൻ അറസ്റ്റിൽ

വിവരം അന്വേഷിച്ചപ്പോൾ പരീക്ഷ ചോദ്യപേപ്പർ കാണിക്കാത്തതിന്റെ പേരിൽ പിതാവിന്റെ അനുജൻ ചട്ടുകം പഴുപ്പിച്ച് തുടയിൽ വെച്ചതായി കുട്ടി പറഞ്ഞു. ഇക്കാര്യം അധ്യാപകർ ഏരൂര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ അധികൃതരെയും അറിയിച്ചു. എന്നാൽ പൊലീസ് ആദ്യം കേസെടുക്കാൻ കൂട്ടാക്കിയിരുന്നില്ല. അടുത്ത ദിവസം കുട്ടി സ്കൂളിലെത്താത്തതിനെതുടർന്ന് സ്കൂൾ അധികൃതർ സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോഴാണ് കേസെടുത്തില്ലെന്ന വിവരം മനസ്സിലായത്.
സ്കൂൾ അധികൃതർ പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദിനെ ബന്ധപ്പെടുകയും ഡിവൈ.എസ്.പി കുട്ടിയില്‍നിന്നും അധ്യാപകരിൽനിന്നും വിവരം ശേഖരിക്കുകയും കേസെടുക്കാന്‍ ഏരൂര്‍ പൊലീസിന് നിർദേശം നിൽകുകയും ചെയ്തു. ഇതിനെതുടർന്നാണ് പൊലീസ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.