Times Kerala

 ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടി തിരിച്ചറിഞ്ഞില്ല, കേരളത്തിലെ സാഹചര്യം ഗുരുതരം; സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

 
 ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടി തിരിച്ചറിഞ്ഞില്ല, കേരളത്തിലെ സാഹചര്യം ഗുരുതരം; സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ
 തിരുവനന്തപുരം: സിപിഎം കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് ചോദിച്ച പി.ബി, കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും വിമർശിച്ചു. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയിൽ വിലയിരുത്തലുണ്ടായി.‌ അതേസമയം, പരാജയത്തിൽ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തി. തിരഞ്ഞെടപ്പിൽ തിരിച്ചടിയുണ്ടാകാൻ കാരണമായത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഏറ്റവും കൂടുതൽ ഉയർന്ന വിമ‍ർശനം. ആരും അത് തിരുത്താൻ തയ്യാറല്ലെന്നും സിപിഐ എങ്കിലും ആ റോൾ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നി‍ർത്തണമെന്നും പിബി കുറ്റപ്പെടുത്തി.

Related Topics

Share this story