തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് ദുഖം; വിമർശനവുമായി രാജീവ്
Tue, 14 Mar 2023

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ യുഡിഎഫിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി പി.രാജീവ്. ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് ദുഖമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് നിയമസഭയിൽ രാജീവ് പറഞ്ഞു. നാട് ഒറ്റക്കെട്ടായി നിൽക്കുന്ന സമയമാണെന്നും വിവിധ സേനകളുടെ സഹായത്താൽ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.