സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയം, പ്രോഗ്രസ് കാർഡ് കാപട്യമെന്നും പ്രതിപക്ഷ നേതാവ്
Sun, 21 May 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും, സർക്കാർ രണ്ടാം വാർഷികത്തിൽ പുറത്തിറക്കിയ പ്രോഗ്രസ് കാർഡ് കാപട്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സർക്കാർ 100 വാഗ്ദാനം പോലും തികച്ച് പാലിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് തന്നെ തികഞ്ഞ പരാജയമാണെന്നും പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥമാര്‍ തമ്മിലടിയാണെന്നും സതീശൻ പറഞ്ഞു. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പും പരിശോധിച്ചാല്‍ തികഞ്ഞ പരാജയമാണെന്നും മുഖ്യമന്ത്രിയുടെ അവകാശ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്തതിന് പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്നും എന്നാല്‍ സമരം ചെയ്യാന്‍ കാരണമായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ഒരു കാര്യത്തിന് പോലും മറുപടി പറയാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ലെന്നും സതീശന് വിമര്‍ശിച്ചു.