Times Kerala

പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍; ഉപകാരസ്മരണയെന്ന് ഷോണ്‍

 
രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ; ഷോൺ ജോർജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണിതെന്നും ഷോൺ ജോർജ് ആരോപിച്ചു.

പിണറായിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്മേലും ഇടപാടിന്മേലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. '2008ല്‍ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍  പിണറായി വിജയന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ആര്‍ മോഹനന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണ്. സ്റ്റാഫിൽ നാലാം സ്ഥാനക്കാരനാണ്.

ഒരു ഉദ്യോഗസ്ഥസ്ഥന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ അതേ ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫാണ്. അത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സംശയിക്കാം. 2016 മുതല്‍ ഇയാള്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ട്. 

Related Topics

Share this story