മുപ്പത്തോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് ഒടുവിൽ കുടുങ്ങി

 മുപ്പത്തോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് ഒടുവിൽ കുടുങ്ങി 
 കാസർകോട്: മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് ഒടുവിൽ പോലീസിന്റെ പിടിയിൽ. വട്ടിയൂകാവ് സ്വദേശിയായ ബാഹുലേയനെയാണ് (58) പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളരിക്കുണ്ട് സ്‌റ്റേഷൻ പരിധിയിൽ രജിസ്‌റ്റർ ചെയ്‌ത കവർച്ച കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
അതേസമയം,  കല്യാണരാമൻ, ദാസ്, ബാബു, സുന്ദരൻ, രാജൻ, വിജയൻ എന്നിങ്ങനെ പല പേരുകളിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. 

Share this story