Times Kerala

 തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കം ഉണ്ടാക്കി; പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തും, അഞ്ചംഗ സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി
 

 
പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തും; അഞ്ചംഗ സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി

തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കം ഉണ്ടാക്കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വിദഗ്ദ പരിശോധന നടത്തും മുൻപെയാണ് കാട്ടാന ചരിഞ്ഞത്. കേരളം എല്ലം സുതാര്യമായി ചെയ്തു. ആനയുടെ പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തുമെന്നും സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ചംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കും. I&E, ഐഎസ്എഫ് ഓഫീസർ,വെറ്റിനറി ഡോക്ടർ, എൻജിഒ പ്രതിനിധി, നിയമവിദഗ്ധൻ,ഡിഎഫ്ഒ ഫ്ലയിങ് സ്‌ക്വഡ് എന്നിവർ സമിതിയിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം

 വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് ലഭിക്കുന്ന  വിവരം.
പോസ്റ്റ്മോർട്ടം കേരളവും കർണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു.  17 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കര്‍ണാടകയിലെത്തിച്ചത്.  

 

Related Topics

Share this story