Times Kerala

 പുതിയ തലമുറയെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കണമെന്ന് പി. രാജീവ്

 
 പുതിയ തലമുറയെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കണമെന്ന് പി. രാജീവ്
കൊച്ചി : പുതിയ തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്നും അവരെ ആധുനിക കൃഷി രീതികൾ പഠിപ്പിച്ചു കൊടുക്കണമെന്നും മന്ത്രി പി.രാജീവ്. വിദ്യാർഥികൾ മണ്ണിനെയും കൃഷിയെയും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി എടയാറ്റുചാൽ നെൽവയലിലേക്ക് വിദ്യാർഥികളുമായി സംഘടിപ്പിച്ച പഠന യാത്രയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം  പറഞ്ഞത്. 

വിദ്യാർഥികൾ പാടശേഖരത്തേക്ക് പഠനയാത്ര നടത്തുന്നത് പുതിയ അനുഭവമാണ്. മികച്ച രീതിയിലാണ് 'കൃഷിക്കൊപ്പം കളമശ്ശേരി' നടന്നുവരുന്നത്. പദ്ധതിയിലൂടെ ആയിരം ഏക്കർ സ്ഥലത്ത് പുതുതായി കൃഷി ആരംഭിച്ചു.  ജില്ലയിലെ വിദ്യാർഥികൾ നടത്തിയ കൃഷിയുടെ അനുഭവങ്ങൾ സെമിനാറിൽ പങ്കുവച്ചത് വളരെ ആവേശപൂർവമാണ് കേട്ടിരുന്നത്.

  എടയാറ്റുചാലിൻ്റെ സമഗ്ര വികസനത്തിനായി രണ്ടു കോടി 65 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നതെന്നും പ്രദേശത്തെ റോഡ് പുനുദ്ധാരണത്തിനായി 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയിൽ വിദ്യാർഥികൾ പങ്കാളികളാകുന്നത് വളരെ സന്തോഷം നൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Topics

Share this story