ആറ്റൂർ ജി.യു.പി സ്കൂൾ പുതിയ കെട്ടിടം 19 ന് മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിക്കും

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2.56 കോടി രൂപ ചിലവഴിച്ച് ആറ്റൂർ ഗവ.യു.പി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെപ്റ്റംബർ 19 ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.30 ന് നിർവ്വഹിക്കും. പട്ടിക ജാതി-പട്ടിക വർഗ്ഗ, പിന്നാക്ക ക്ഷേമ വികസനവും,

ദേവസ്വവും, പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
6×6 മീറ്റർ വലുപ്പമുള്ള 14 ക്ലാസ് മുറികളും, ഒരു സ്റ്റേജ്, മൂന്നു ടോയ്ലറ്റുകൾ ഉൾപ്പെടെ 3 നിലകളിലായി 875.85 ചതുരശ്ര മീറ്റർ വിസ്താരമുള്ള കെട്ടിടമാണ് ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളത്. പാഠ്യേതര പ്രവർത്തനങ്ങൾക്കായി ടെറസ്സിൽ ട്രെസ്സ് വർക്ക് നടത്തി ഗ്രില്ലിട്ട് സുരക്ഷിതമായ ഇടവും ഒരുക്കിയിട്ടുണ്ട്. സ്‌കൂളിൽ മഴകൊള്ളാതെ അസംബ്ലി ചേരുന്നതിനായി ട്രെസ്സ് മേൽക്കൂരയോട് കൂടി ഫ്ലോർ ഇന്റർലോക്ക് ചെയ്ത് അസംബ്ലി ഹാളും സജ്ജീകരിച്ചിട്ടുണ്ട്.