കെട്ടിയിട്ട വള്ളത്തിന്റെ വല സാമൂഹികവിരുദ്ധർ കത്തിച്ചു
Sat, 27 May 2023

പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് കെട്ടിയിട്ട വള്ളത്തിന്റെ വല സാമൂഹികവിരുദ്ധർ കത്തിച്ചു. പുതുപൊന്നാനി സ്വദേശി ചിപ്പൻറകത്ത് കാസിമിന്റെ ഉടമസ്ഥതയിലുള്ള ഹിളർ വള്ളത്തിന്റെ വലയാണ് തീവെച്ച് നശിപ്പിച്ചത്. 200 കിലോയോളം തൂക്കമുളള വലയും 60 കിലോഭാരമുള്ള ഈയവുമാണ് കത്തിനശിച്ചത്. '
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സമീപവാസിയാണ് വള്ളമുടമയെയും പൊലീസിനെയും അറിയിച്ചത്. വള്ളമുടമ എത്തിയപ്പോഴേക്കും പൂർണമായും കത്തിനശിച്ചിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു.