വയോധികയുടെ കഴുത്തിലെ നാലുപവന്റെ മാല കവർന്നു; യുവതി അറസ്റ്റിൽ
![വയോധികയുടെ കഴുത്തിലെ നാലുപവന്റെ മാല കവർന്നു; യുവതി അറസ്റ്റിൽ](https://timeskerala.com/static/c1e/client/91214/uploaded/de74c6873a8ffa82d6f80af6c5d69541.webp)
ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയാണ് യുവതി വയോധികരുടെ വീട്ടിലെത്തിയത്. ഏറെ നേരെ സംസാരിച്ചതിന് ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും വെള്ളമെടുക്കാൻ അടുക്കളയിലേക്ക് കയറിയ ശാന്തകുമാരിയ്ക്കൊപ്പം ജയലക്ഷ്മിയും വീടിനുള്ളിൽ കയറുകയുമായിരുന്നു.
വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ ജയലക്ഷ്മി ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഇവർ ഓടുകയും പുറത്ത് സ്കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെ രക്ഷപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ വൃദ്ധ ദമ്പതികള്‍ പോലീസില്‍ വിവരമറിയിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴഞ്ഞി ഭാഗത്തുവെച്ച് വൈകീട്ടോടെ പിടികൂടിയത്. അതേസമയം, കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെ പിടികൂടിയിട്ടില്ല.