ഏറ്റവും വിനീതനും വിസ്‍യകരവുമായ മനുഷ്യൻ, നിങ്ങളെ മിസ് ചെയ്യും; നെടുമുടി വേണുവിന്റെ ഓർമ്മകളിൽ ഷങ്കര്‍

  ഏറ്റവും വിനീതനും വിസ്‍യകരവുമായ മനുഷ്യൻ, നിങ്ങളെ മിസ് ചെയ്യും; നെടുമുടി വേണുവിന്റെ ഓർമ്മകളിൽ ഷങ്കര്‍
 

മലയാളത്തിൽ മാത്രമല്ല തമിഴകത്തും തന്റെ അഭിനയമികവ് തെളിയിച്ച നടനാണ് നെടുമുടി വേണു . തമിഴകത്ത് ഒട്ടേറെ കഥാപാത്രങ്ങള്‍ കാത്തിരിപ്പുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ തമിഴ്ചിഴകത്തേക്ക് ക്ഷണിച്ചത് ഉലകനായകൻ കമല്‍ഹാസൻ അടക്കമുള്ളവരാണ്. നടൻ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് സംവിധായകൻ ഷങ്കര്‍.

നെടുമുടി സര്‍. മഹാനായ ഒരു മികച്ച നടൻ.  സമർപ്പിക്കപ്പെട്ടവും അച്ചടക്കമുള്ളവനും. ഏറ്റവും വിനീതനും വിസ്‍യകരവുമായ മനുഷ്യൻ. സിനിമയുടെ വലിയ നഷ്‍ടം. ഇനി എപ്പോഴാണ് അങ്ങനെ ഓരോ രംഗങ്ങളും ജീവസുറ്റതാക്കുന്ന മാജിക്ക് ഞങ്ങള്‍ക്ക് വീണ്ടും കാണാനാവുക സര്‍. നിങ്ങളെ മിസ് ചെയ്യും എന്നുമാണ് ഷങ്കര്‍ എഴുതിയിരിക്കുന്നത്.ഷങ്കര്‍ സംവിധാനം ചെയ്‍ത ചിത്രമായ ഇന്ത്യൻ എന്ന ചിത്രത്തില്‍ നെടുമുടി വേണുവും മികച്ച ഒരു കഥാപാത്രം ചെയ്‍തിരുന്നു.

Share this story