Times Kerala

 കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ചിട്ടി വിളിച്ച പണം കിട്ടിയില്ല; പ്രതിഷേധിച്ച് ക്യാൻസർ രോഗിയും കുടുംബവും

 
 കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ചിട്ടി വിളിച്ച പണം കിട്ടിയില്ല; പ്രതിഷേധിച്ച് ക്യാൻസർ രോഗിയും കുടുംബവും
 കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ചിട്ടി വിളിച്ച പണം കിട്ടാത്തതിനെ തുടർന്ന് ക്യാൻസർ രോഗിയുടെയും കുടുംബത്തിന്റെയും പ്രതിഷേധം. കുട്ടനെല്ലൂർ സ്വദേശിയുടെ ചികിത്സയ്ക്കായാണ് ചിട്ടി വിളിച്ച പണം ആവശ്യപ്പെട്ടത്. എന്നാൽ എട്ടുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് കുടുംബം പ്രതിഷേധവുമായി എത്തിയത്.   ചിട്ടി വിളിച്ച പണമോ അല്ലാത്തപക്ഷം ആധാരമോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചത്. 

പത്തുലക്ഷം രൂപയുടെ ചിട്ടിയാണ് ചികിത്സാർത്ഥം ഏഴു ലക്ഷം രൂപയ്ക്ക് കുട്ടനെല്ലൂർ സ്വദേശി പുരുഷോത്തമൻ വിളിച്ചെടുത്തത്. ക്യാൻസർ ബാധിച്ച ലിസിയെ ഒരുതവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് പണം ചോദിച്ച് എട്ടുമാസമായി ബാങ്ക് കയറി ഇറങ്ങിയെങ്കിലും ഇതുവരെയും ലഭിച്ചില്ല.


കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പണം നൽകാൻ കഴിയാത്തതിന് കാരണം എന്നാണ് ബാങ്ക് അറിയിച്ചത്. ഇതോടെ ഒരു ദിവസം 10000 രൂപ വച്ച് ഒരു മാസം നൽകാമെന്നും ബാക്കി തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം എന്നും ബാങ്ക് അറിയിച്ചു. എന്നാൽ അതിനു കുടുംബം തയ്യാറാകാത്തതോടെ ചിട്ടിക്കായി വീട് നൽകിയ ആധാരം ബാങ്ക് അധികൃതർ പിടിച്ചു വയ്ക്കുകയായിരുന്നു.  അധികൃതരുമായി നടത്തിയ ചർച്ചയിൽ രണ്ടുദിവസത്തിനകം തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ബാങ്കിൽ നിന്ന് കുടുംബം മടങ്ങിയത്.

Related Topics

Share this story