Times Kerala

 പൊലീസ് പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറി

 
ലോ​റി​ക​ളി​ല്‍ ക​ട​ത്തി​യ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 14.70 ല​ക്ഷം രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി
 ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പൊലീസ് നടത്തുന്ന പ്രത്യേക പരിശോധനയില്‍ പിടിച്ചെടുത്ത 11.43 ലക്ഷം രൂപ ആദായ നികുതിവകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം തിരൂരങ്ങാടി നിയോജക മണ്ഡലം പരിധിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് 11,43,000 രൂപ പൊലീസ് പിടികൂടിയത്. 10 ലക്ഷത്തില്‍ കൂടിയ തുകയായതിനാല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് പ്രകാരം തുക ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു.

Related Topics

Share this story