കഞ്ചാവ് വിൽപന സംഘത്തിലെ സൂത്രധാരൻ പിടിയിൽ
Thu, 16 Mar 2023

അങ്കമാലി: ആലുവ മേഖലയിൽ കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ സൂത്രധാരൻ കോഴിക്കോട് കുറ്റിക്കാട്ടൂർ തടപറമ്പിൽ സ്വദേശി മുഹമ്മദ് ഫാസിൽ പിടിയിൽ. അങ്കമാലി ഈസ്റ്റ് അങ്ങാടിഭാഗത്തുനിന്ന് ഇരുചക്രവാഹനത്തിൽ കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 1.200 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മൊബൈൽ ഷോപ് നടത്തുന്നതിന്റെ മറവിലായിരുന്നു ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.