വിദ്യാർഥികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Fri, 26 May 2023

വെള്ളറട: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കായികാധ്യാപകന് അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാ. ജസ്റ്റിന് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ 2019 മുതല്‍ 2021 കാലയളവിൽ കുട്ടികളെ പീഡിപ്പിച്ചുവെന്ന് ചൈല്‍ഡ് ലൈന്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാര്‍ ഡാം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതിയെ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.