Times Kerala

 ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ന്യായം, എന്നാൽ നിലവിലെ സാഹചര്യം ലീഗിനെ ബോധ്യപ്പെടുത്തും; സതീശൻ

 
 ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ന്യായം, എന്നാൽ നിലവിലെ സാഹചര്യം ലീഗിനെ ബോധ്യപ്പെടുത്തും; സതീശൻ

തൃശൂർ: മൂന്ന് ലോക്സഭ സീറ്റ് മുസ്‍ലിം ലീഗിന് അര്‍ഹതപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവരുടെ അര്‍ഹതയെ കോണ്‍ഗ്രസ് ഒരു കാരണവശാലും ചോദ്യം ചെയ്യില്ലെന്നും എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗിക വശങ്ങൾ ലീഗിനെ ബോധ്യപ്പെടുത്തുമെന്നും  അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം ആത്മാർഥമായി നില്‍ക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായി നില്‍ക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നതെന്നും അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറല്‍ പോലും ഏൽപിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. 

 

Related Topics

Share this story