ഒ​ന്ന​ല്ല, പ​ത്ത് ന​ട്ടെ​ല്ലു​ള്ള​ത് കൊ​ണ്ടാ​ണ് വ​ക്കീ​ല്‍ നോ​ട്ടീ​സ് അയച്ചത്; എം.​വി. ഗോ​വി​ന്ദ​ൻ

ഒ​ന്ന​ല്ല, പ​ത്ത് ന​ട്ടെ​ല്ലു​ള്ള​ത് കൊ​ണ്ടാ​ണ് വ​ക്കീ​ല്‍ നോ​ട്ടീ​സ് അയച്ചത്;  എം.​വി. ഗോ​വി​ന്ദ​ൻ
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​നെ​തി​രേ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ‌​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ഒ​ന്ന​ല്ല, പ​ത്ത് ന​ട്ടെ​ല്ലാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും അ​തു​കൊ​ണ്ടാ​ണ് സ്വ​പ്ന​യ്ക്ക് എ​തി​രേ പ​രാ​തി‌‌‌​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ എം.​വി.​ഗോ​വി​ന്ദ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്ന സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. സ്വ​പ്ന​യു​ടെ പ​രാ​മ​ർ​ശം വ​സ്തു​താ വി​രു​ദ്ധ​മാ​ണ്. തെ​റ്റാ​യ ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് സ്വ​പ്ന മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ സി​വി​ൽ, ക്രി​മി​ന​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ല്‍ അ​റി​യി​ച്ചു.  ഒ​രു​കോ​ടി രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ​ക്കീ​ല്‍ നോ​ട്ടീ​സ്.  ത​ളി​പ്പ​റ​മ്പി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

Share this story