Times Kerala

കെ.എസ്​.ആർ.ടി.സി ഡ്രൈവറെ തലക്കടിച്ച്​ പരിക്കേൽപ്പിച്ചു

 
കെ.എസ്​.ആർ.ടി.സി ഡ്രൈവറെ തലക്കടിച്ച്​ പരിക്കേൽപ്പിച്ചു
ചെ​റു​തോ​ണി: കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​റു​ടെ മു​ഖ​ത്ത്​ മു​ള​ക് സ്​​പ്രേ വി​ത​റി​യ ശേ​ഷം ക​മ്പി വ​ടി​കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ചെ​റു​തോ​ണി ടൗ​ണി​ലാ​ണ് സം​ഭ​വം നടന്നത്. ക​രി​മ്പ​ന്‍ ആ​രി​മ​റ്റം മ​നോ​ജ് ദി​വാ​ക​ര​ൻ എന്ന ​47-കാരനെയാണ് ആ​ക്ര​മി​ച്ചത്. മ​നോ​ജി​നെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കെയാണ്.  ചെ​റു​തോ​ണി ടൗ​ണി​ലെ വ്യാ​പാ​രി​ക​ളാ​യ സാ​ബു, സ​ജി എ​ന്നി​വ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് മ​നോ​ജ് പ​റ​യു​ന്നു. മ​നോ​ജി​ന് വീ​ടു വെ​ച്ച്​ ന​ല്‍കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യും മ​നോ​ജി​ന്‍റെ വാ​ഹ​നം ഈ​ടു​വെ​ച്ച് ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും പ്ര​തി​ക​ള്‍ വാ​ങ്ങി​യി​രു​ന്നു. വാ​ഹ​നം ഓ​ടി​യ ഇ​ന​ത്തി​ലും പ​ണം ല​ഭി​ക്കാ​നു​ണ്ട്. ഇ​പ്പോ​ള്‍ ഈ ​വാ​ഹ​നം ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ചോ​ദി​ക്കു​ന്ന​തി​ന് സാ​ബു​വി​ന്‍റെ​യും സ​ജി​യു​ടെ​യും ക​ട​ക്ക്​ മു​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മ​നോ​ജ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ​ജി, സാ​ബു എ​ന്നി​വ​ര്‍ക്കും പ​രി​ക്കു​ണ്ടെ​ന്നും ര​ണ്ടു കൂ​ട്ട​ര്‍ക്കു​മെ​തി​രെ കേ​സ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​ടു​ക്കി സി.​ഐ ബി. ​ജ​യ​ന്‍ പ​റ​ഞ്ഞു.

Related Topics

Share this story