Times Kerala

 യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപം 25,000 കോടി രൂപ കടന്നു

 
 യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപം 25,000 കോടി രൂപ കടന്നു
 

കൊച്ചി: ഫ്ളെക്സി ക്യാപ് വിഭാഗത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലത്തെ സേവന പാരമ്പര്യമുള്ള പദ്ധതികളിലൊന്നായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങള്‍ 25,000 കോടി രൂപ കടന്നതായി 2021 ഡിസംബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.  17 ലക്ഷം നിക്ഷേപകരാണ് പദ്ധതിയിലുള്ളത്.  ദീര്‍ഘകാലത്തില്‍ സമ്പത്തു സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയുടെ 65 ശതമാനം നിക്ഷേപമെങ്കിലും ലാര്‍ജ്, മിഡ്, സ്മോള് ക്യാപ് വിഭാഗങ്ങളിലായുള്ള ഓഹരികളിലാണ്. 

 ഗുണമേന്മ, വളര്‍ച്ച, മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓഹരികള്‍ തെരഞ്ഞെടുക്കുന്നത്. എല്‍ ആന്‍റ് ടി ഇന്‍ഫോടെക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, കോഫോര്‍ജ്, മൈന്‍ഡ്ട്രീ, അവന്യു സൂപ്പര്‍മാര്‍ട്ട്സ്, ആഷ്ട്രല്‍ തുടങ്ങിയവയിലാണ് പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 41 ശതമാനവും എന്ന് 2021 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇടത്തരം നഷ്ടസാധ്യതകള്‍ നേരിടാനാവുന്നവരും അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷമെങ്കിലും നിക്ഷേപ കാലാവധിയുമായി മുന്നോട്ടു പോകുന്നതുമായവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Topics

Share this story