Times Kerala

സംസ്ഥാനത്ത് 12 ജില്ലകളിൽ താപനിലയിൽ വർദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

 
sun exposure
സംസ്ഥാനത്ത് 12 ജില്ലകളിൽ താപനിലയിൽ വർദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്‌ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ ഒഴികെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്നറിയിപ്പിൽ ഇന്ന് മുതൽ ഏപ്രിൽ അഞ്ച് വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നും പറയുന്നു. കൂടാതെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോഡ് എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും കൂടും.

Related Topics

Share this story