പ്രവാസിയുടെ കാറുകൾ കത്തിച്ച സംഭവം; പ്രതികൾ പിടിയിൽ
Fri, 17 Mar 2023

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ പ്രവാസിയുടെ വീട്ടിലെ വാഹനങ്ങള്‍ കത്തിച്ച പ്രതികള്‍ പിടിയില്‍. മുരുകന് എന്നയാളുടെ വാഹനങ്ങളാണ് അനില്‍ കുമാര്‍, രാജ്കുമാര് എന്നിവര്‍ കത്തിച്ചത്. അനിലും മുരുകനും വിദേശത്ത് വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വാഹനം കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വലിയകട്ടയ്ക്കൽ മുരുകവിലാസത്തിൽ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് അക്രമികൾ പെട്രോൾ ഒഴിച്ച് കത്തിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെഞ്ഞാറമൂട് പോലീസ് പ്രതികളെ പിടികൂടിയത്.